തലക്കുളത്തൂർ: കൊടുംചൂടിലും തണുപ്പുള്ള വീടാണ് അണ്ടിക്കോട് വി.കെ റോഡിനു സമീപം വെള്ളിയാംകാക്കൂൽ ഷരീഫിന്‍റേത്. ആളുയരത്തിൽ വീടിനുചുറ്റും ഷരീഫ് തീർത്ത ചെടിവേലികളാണ് വീടിനും വീട്ടുകാർക്കും കത്തുന്ന വെയിലിലും കുളിരേകുന്നത്. എട്ടുവർഷത്തെ പരിചരണംകൊണ്ടാണ് ഇരുനൂറ് മീറ്ററിലധികം ചെടികൾ വെച്ചുപിടിപ്പിച്ചത്. വിവിധതരത്തിലുള്ള അലങ്കാരച്ചെടികൾ കൂട്ടംകലർത്തിയാണ് പച്ചമതിൽ തീർത്തത്. കൗതുകമെന്ന നിലയിൽ ആരംഭിച്ചതായിരുന്നുവെങ്കിലും പിന്നീട് കാണികളുടെ അത്ഭുതവും പ്രോത്സാഹനവും തന്‍റെ ഉത്തരവാദിത്തം കൂട്ടിയെന്ന് അമ്പത്തെട്ടുകാരനായ ഷരീഫ് പറയുന്നു. രാത്രി 11 മണിക്കാണ് ഇവ നനക്കുക. ഇടക്ക് ചേർക്കുന്ന വളംകൂടിയാകുമ്പോൾ ഏതു ചൂടിലും വാടാതെ പച്ചിലച്ചാർത്തണിയുകയാണ് വീടിന്‍റെ ചെടിമതിൽ. നേരം കിട്ടുമ്പോഴൊക്കെ ഇവ വെട്ടി വൃത്തിയാക്കും. കുടുംബാംഗങ്ങളുടെ സേവനവും പച്ചമതിലിനു ലഭിക്കുന്നുണ്ടെന്ന് ഷരീഫ് പറയുന്നു. പ്രദേശത്തെ പുരാതന കുടുംബാംഗമായ ഷരീഫിന്‍റെ പ്രധാന വിനോദം കൃഷിതെന്ന. 75 സെന്‍റ് സ്ഥലത്ത് വിവിധയിനം മാവ്, ചേമ്പ്, കുരുമുളക്, ചാമ്പ എന്നിവയും കൃഷിചെയ്യുന്നുണ്ട്. നൂറുകണക്കിന് ഞാലിപ്പൂവൻ വാഴകളാണ് പറമ്പിലുള്ളത്. വർഷം മുഴുവനും വാഴക്കുല വെട്ടാവുന്നത്ര വാഴകൃഷിയും ഉണ്ടെങ്കിലും കൃഷിപ്പണി ചെയ്യാൻ പുറത്തുനിന്ന് ഒരാളെപ്പോലും വർഷങ്ങളായി തന്‍റെ പറമ്പിൽ കയറ്റിയിട്ടില്ലെന്ന് ഷരീഫ് പറയുന്നു. f/mon/cltphoto/shereef ഷരീഫിന്‍റെ പച്ചമതിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.