കോഴിക്കോട്: ആരോഗ്യ പ്രവർത്തകരിലടക്കം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗവ.മെഡിക്കൽ കോളജിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വ്യാഴാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഒ.പികളിലടക്കം ഇതോടെ കൂടുതൽ നിയന്ത്രണങ്ങൾ വരും. ഒ.പി സമയം ഒരു മണിക്കൂർ കുറക്കാനാണ് യോഗത്തിൽ ധാരണയായത്. കാറ്റഗറി സി വിഭാഗത്തിലുള്ള അതി ഗുരുതര കോവിഡ് രോഗികൾക്കാണ് മുൻഗണന നൽകുക. ഒരു രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കൂ. മെഡിക്കൽ കോളജിലെ എല്ലാ തിയറി ക്ലാസുകളും ഓൺലൈനാക്കി മാറ്റും. ശക്തമായ കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ ആശുപത്രിക്കും ഹോസ്റ്റൽ അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്. പത്ത് ഡോക്ടർമാരും ആറു വിദ്യാർഥികളുമടക്കം 17 ആരോഗ്യപ്രവർത്തകർക്കാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകർ 117 ആയി. 52 ഡോക്ടർമാരും 30 നഴ്സുമാരുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.