നന്മണ്ട-പനായി റോഡിൽ ദുരിതയാത്ര

നന്മണ്ട: നന്മണ്ട-പനായി റോഡിലൂടെ യാത്രക്കാരുടെ ദുരിതയാത്ര. നന്മണ്ടക്കും ബാലുശ്ശേരിക്കും ഇടയിൽ വാഹനാപകടമുണ്ടായാൽ ബദൽ യാത്രാസംവിധാനമായി ഉപയോഗിക്കുന്ന റോഡാണിത്. റോഡ് കടന്നുപോകുന്ന പാലത്തി​ന്‍റെ അവസ്ഥയും ഭീതിജനകമാണ്. വീതി കുറഞ്ഞ പാലത്തിന് ചരക്കുലോറികൾ കടന്നുപോകാനുള്ള ശേഷിയില്ല. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി മുഖേന 3-87 കി.മീറ്റർ നീളം വരുന്ന എട്ടു മീറ്റർ വീതി വരുന്ന റോഡിനായി മൂന്നു കോടി 87 ലക്ഷം രൂപ കേന്ദ്രഫണ്ട് അനുവദിച്ചിട്ട് മാസങ്ങളായി. റോഡി​ന്‍റെ നവീകരണത്തിനായി കുറച്ചു പേരുടെ സ്ഥലമെടുപ്പുകൂടി പൂർത്തിയായാൽ കാലതാമസമുണ്ടാവില്ലെന്നാണ് അധികൃതരുടെ ഭാഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.