ബംഗളൂരുവിൽ മരിച്ച ഫാദിലിന്റെ മൃതദേഹം ഖബറടക്കി തലക്കുളത്തൂർ: ബംഗളൂരുവിൽ ഇലക്ട്രോണിക് സിറ്റിക്ക് സമീപം നൈസ് റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ച തലക്കുളത്തൂർ സ്വദേശി പറമ്പത്ത് റഹാത്ത് പിലാക്കിയിൽ റഹീമിന്റെ മകൻ മുഹമ്മദ് ഫാദിലി (25)ന്‍റെ മൃതദേഹം ഖബറടക്കി. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പതിനൊന്നു മണിയോടെ പറമ്പത്ത് ജുമാമസ്ജിദിൽ ഖബറടക്കി. വെള്ളിയാഴ്ച രാത്രിയാണ് നാല് സുഹൃത്തുക്കളുടെ ജീവനെടുത്ത അപകടം നടന്നത്. തമിഴ്നാട് രജിസ്ട്രേഷൻ ചരക്കുലോറി അമിതവേഗതയിൽ അശ്രദ്ധമായി മുന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. മഹാദേവപുരം ഐ.ടി കമ്പനിയിലെ ജീവനക്കാരനാണ് ഫാദിൽ. മാതാവ്: ജസീറ. സഹോദരങ്ങൾ: ഹഫീസ്, ഹന ഫാത്തിമ. കിംസ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിനുശേഷം കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.