കെ.എസ്​.ആർ.ടി.സിയിൽ ഫെബ്രുവരി മുതൽ പുതിയ ശമ്പളം -മന്ത്രി ആന്‍റണി രാജു

ആ​ല​പ്പു​ഴ: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ഫെ​ബ്രു​വ​രി മു​ത​ൽ പു​തി​യ ശ​മ്പ​ള​മെ​ന്ന്​ ​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. 11 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ കോ​ർ​പ​റേ​ഷ​നി​ൽ ശ​മ്പ​ളം പ​രി​ഷ്ക​രി​ക്കു​ന്ന​ത്. 11ാം ധ​ന​കാ​ര്യ ശ​മ്പ​ള പ​രി​ഷ്ക​ക​ര​ണ ക​മീ​ഷ​ന്‍റെ തീ​രു​മാ​ന​മ​നു​സ​രി​ച്ച്​ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ന​ൽ​കു​ന്ന​തി​ന്​ ആ​നു​പാ​തി​ക​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ശ​മ്പ​ളം ന​ൽ​കു​ന്ന ന​ട​പ​ടി പൂ​ർ​ത്തി​യാ​യി. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ ന​ടു​വി​ലും ജീ​വ​ന​ക്കാ​രു​ടെ സം​തൃ​പ്​​തി​യും മെ​ച്ച​പ്പെ​ട്ട വേ​ത​ന​വും ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ്​ ശ​മ്പ​ള പ​രി​ഷ്ക​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം മാ​ധ്യ​​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. വാ​ള​യാ​ർ ചെ​ക്ക്​ പോ​സ്റ്റി​ലെ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​രെ​യും സ​സ്​​പെ​ൻ​ഡ്​ ചെ​യ്തു. ഇ​ട​നി​ല​ക്കാ​ർ ഭ​രി​ച്ചി​രു​ന്ന ഓ​ഫി​സു​ക​ൾ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​ൻ സേ​വ​നം ല​ഭ്യ​മാ​യി. കെ-​റെ​യി​ൽ പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്ന​വ​ർ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ശ​ത്രു​ക്ക​ളാ​ണ്. എ​ന്ത്​ എ​തി​ർ​പ്പു​ണ്ടാ​യാ​ലും പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കും. കെ-​റെ​യി​ൽ സ​ർ​വേ​ക്ക​ല്ല്​ പി​ഴു​തെ​റി​യു​ന്ന​വ​രെ ആ​റു​മാ​സം​മു​മ്പ്​ കേ​ര​ളം പി​ഴു​തെ​റി​ഞ്ഞ​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.