കർഷക പോരാട്ടത്തെ മത ലഹളയായി വക്രീകരിക്കാൻ സംഘടിത ശ്രമം -മന്ത്രി

കോഴിക്കോട്‌: കാർഷിക മേഖല തകർത്ത ബ്രിട്ടീഷ്‌ ഭരണത്തിനെതിരായ കർഷക പോരാട്ടത്തെ മത ലഹളയായി വക്രീകരിക്കാൻ സംഘടിത ശ്രമം നടത്തുകയാണെന്ന്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌. സി.പി.എം ജില്ല സമ്മേളനത്തി​ന്‍റെ ഭാഗമായി കുറ്റിച്ചിറയിൽ 'മലബാർ കലാപം--ചരിത്രവും പാഠങ്ങളും' സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരത്തെ മാറ്റി എഴുതാൻ ശ്രമിക്കുകയാണിപ്പോൾ. 1921 ന്‌ മുമ്പും ഇത്തരം കാർഷിക സമരങ്ങൾ നടന്നിട്ടുണ്ട്‌. അതാണ്‌ മലബാർ സമരമായി വളർന്നത്‌. ബ്രിട്ടീഷുകാരനായ വില്ല്യം ലോഗൻ തന്നെ ഇത്‌ സ്വാതന്ത്ര്യ സമരത്തി​ന്‍റെ ഭാഗമാണെന്ന്‌ കണ്ടെത്തിയതാണ്​. മലബാർ സമരം മാപ്പിള ലഹളയെന്ന്‌ പ്രചരിപ്പിച്ചത്‌ ആദ്യം ബ്രിട്ടീഷുകാരാണെന്ന്‌ ഡോ. കെ. ടി. ജലീൽ എം.എൽ.എ പറഞ്ഞു. മതത്തി​ന്‍റെ ഭാഗമായി കാണിക്കാൻ ആർ.എസ്‌.എസിന്‍റെ ഭാഗത്ത്‌ നിന്ന്‌ ആസൂത്രിത നീക്കമുണ്ട്​. അത്​ കോൺഗ്രസ്‌ നേതാക്കളും ഏറ്റെടുത്തു അദ്ദേഹം പറഞ്ഞു. ഡോ. കെ.എം. അനിൽ, ഡോ. പി. പി. അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു. ​ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ബാബു പറശ്ശേരി സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.