മോട്ടോർ പ്രവർത്തിക്കാൻ അനുമതി: കോൺഗ്രസ്​ അംഗങ്ങളടക്കം എതിർത്തെന്ന്​

കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിൽ ക്വാറി, ക്രഷർ, എം സാൻഡ്​ യൂനിറ്റുകൾ കൂടുതൽ ഉൽപാദനം നടത്താൻ ഉയർന്ന ശക്തിയുള്ള മോട്ടോർ പ്രവർത്തിക്കാൻ ഉടമകൾ നൽകിയ അപേക്ഷയിൽ യൂത്ത് കോൺഗ്രസി‍ൻെറയും മറ്റു ചില മെംബർമാരുടേയും എതിർപ്പുമൂലം അനുമതി നൽകാനായില്ല. 16 അംഗങ്ങളിൽ ഭരണപക്ഷത്തുള്ള നാല്​ പേരാണ്​ അനുമതി നൽകുന്നതിനെ എതിർത്തത്. ഇതോടെ തീരുമാനമെടുക്കുന്നതിനായി സ്റ്റാൻഡിങ്​ കമ്മിറ്റിയിലേക്ക് വിട്ടു. ഭരണപക്ഷത്തെ ഒരുവിഭാഗവും പ്രതിപക്ഷ അംഗങ്ങളും അനുമതി നൽകണമെന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. നിയമപരമായിട്ടല്ലെങ്കിൽ അനുമതി നൽകരുതെന്ന നിലപാടാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും സ്വീകരിച്ചതെന്നാണ്​ സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.