കെ.എൻ.എം നേതൃപരിശീലന ക്യാമ്പ്

നാദാപുരം: നാദാപുരം ജാമിഅ അൽഫുർഖാനിൽ കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃപരിശീലന ക്യാമ്പ്​ കേരള ജംഇയ്യതുൽ ഉലമാ സംസ്ഥാന ​െസക്രട്ടറി മൗലവി ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്​തു. സി.കെ. പോക്കർ അധ്യക്ഷത വഹിച്ചു. ഖത്തർ ഇന്ത്യൻ ഇസ്​ലാഹി സൻെറർ ജനറൽ ​െസക്രട്ടറി അൻഫസ് നന്മണ്ട, സിറാജുദ്ദീൻ പറമ്പത്ത് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കെ.എൻ.എം ജില്ല ​െസക്രട്ടറി എൻ.കെ.എം. സകരിയ്യ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിൽ ഇസ്മാഈൽ ഫുർഖാനി, അസ്​ലം കളത്തിൽ, ഇസ്തിഖാർ മൗലവി, സഹദ് കണ്ടിയിൽ, പി.വി. അമ്മദ് മാസ്​റ്റർ, എൻ. അബ്​ദുല്ല എന്നിവർ സംസാരിച്ചു. പടം :C LKZ ndm2 കെ.എൻ.എം നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃപരിശീലന ക്യാമ്പ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.