തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായർക്കെതിരായ വാറൻറുകൾ നടപ്പാക്കാത്തതിന് സി.െഎക്ക് കോടതിയുടെ കാരണം കാണിക്കൽ േനാട്ടീസ്. കാറ്റാടിയന്ത്രത്തിൻെറ വിതരണാവകാശം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെന്ന കേസിലാണ് വലിയതുറ സ്റ്റേഷൻ ഓഫിസർക്ക് (എസ്.എച്ച്.ഒ) നോട്ടീസ് നൽകിയത്. ഇൗ കേസ് വാദത്തിന് പരിഗണിച്ചേപ്പാഴെല്ലാം ഒന്നാം പ്രതിയായ സരിത ഹാജരാകാത്തതിനാൽ തുടർനടപടി സാധ്യമായിരുന്നില്ല. തുടർന്ന് സരിതക്കെതിരെ കോടതി രണ്ട് തവണ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. വലിയതുറ പൊലീസ് ഇത് നടപ്പാക്കുകയോ കാരണം കോടതിയെ അറിയിക്കുകയോ ചെയ്തിരുന്നില്ല. അതാണ് കോടതിയെ െചാടിപ്പിച്ചത്. നിയമം നടപ്പാക്കേണ്ട പൊലീസിൻെറ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം വീഴ്‌ചകൾ അനുവദിക്കാൻ കഴിയില്ലെന്ന് തിരുവനന്തപുരം അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വി.വി. രവീന്ദ്രൻ വ്യക്തമാക്കി. സരിത എസ്. നായർ, മുൻ ഭർത്താവ് ബിജു രാധാകൃഷ്‌ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് കേസിലെ പ്രതികൾ. 2009 ലാണ് കേസിനാസ്പദമായ സംഭവം. കാട്ടാക്കട സ്വദേശിയായ അേശാക്കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വലിയതുറ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.