തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൻെറ വിചാരണ തുടങ്ങാനിരിക്കെ യുവാവിന് നേരെ ആക്രമണം കരിപ്പൂർ സ്വർണക്കവർച്ച കേസിലെ പ്രതികളായിരുന്നു തട്ടിക്കൊണ്ടുപോയത് പടം.....omasery azeezപരിക്കേറ്റ അബ്ദുൽ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾകോഴിക്കോട്: പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൻെറ കോടതിവിചാരണ തുടങ്ങാനിരിക്കെ അതേ യുവാവിനുനേരെ വീണ്ടും വധശ്രമം. സഹോദരിയുടെ വീട്ടിലേക്ക് ബൈക്കിൽ പോകവെ ഓമശ്ശേരി സ്വദേശി മാക്കിൽ അബ്ദുൽ അസീസിനുനേരെയാണ് (37) കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെ പതിനൊന്നോടെ ഓമശ്ശേരി -കോടഞ്ചേരി റോഡിലാണ് സംഭവം. അസീസ് ഓടിച്ച ബൈക്ക് തടഞ്ഞുനിർത്തി ബുള്ളറ്റ് ബൈക്കിലെത്തിയയാൾ ഇരുമ്പുകമ്പികൊണ്ട് അടിക്കുകയും നാഭിക്ക് ചവിട്ടുകയുമായിരുന്നുവത്രെ. ആളുകൾ കൂടിയതോടെ ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. പരിക്കേറ്റ അബ്ദുൽ അസീസിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 2014ൽ പൊലീസ് ചമഞ്ഞെത്തിയ പത്തംഗ സംഘം അസീസിനെ വീട്ടിൽ നിന്നിറക്കികൊണ്ടുപോയി ക്രൂരമായി മർദിക്കുകയും മരിക്കാറായപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് കടന്നുകളയുകയുമാണുണ്ടായത്. കുഴൽപണം കവർന്നെന്നാരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോയി അജ്ഞാതകേന്ദ്രത്തിലെത്തിച്ച് തലകീഴായി കെട്ടിത്തൂക്കി മർദിച്ചത്. അന്നത്തെ കേസിൽ പൊലീസ് പിടിയിലായവരാണിേപ്പാൾ കരിപ്പൂർ സ്വർണക്കടത്ത് കവർച്ച കേസിൽ അറസ്റ്റിലായ ആപ്പു എന്ന മുഹമ്മദ്, ജസീർ, സലീം, ശിഹാബ് എന്നിവർ. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൻെറ വിചാരണ അടുത്ത ദിവസം കോടതിയിൽ തുടങ്ങാനിരിക്കെയാണ് വീണ്ടും വധശ്രമമുണ്ടായത്. ചികിത്സയിലുള്ള അസീസിൽനിന്ന് കൊടുവള്ളി പൊലീസ് മൊഴിയെടുത്തു. ബന്ധുവായ യൂനുസാണ് വധശ്രമത്തിനുപിന്നിലെന്നും ഇയാളിൽനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും അസീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.