ലാപ്ടോപ് വിതരണം മേപ്പയൂർ: ഗ്രാമപഞ്ചായത്തിൻെറ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന പട്ടികജാതി വിദ്യാഥികൾക്ക് ലാപ്ടോപ് വിതരണം ചെയതു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ വടക്കയിൽ അധ്യക്ഷത വഹിച്ചു.ആരോഗ്യ –വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, മെംബർ പി. പ്രശാന്ത്, അസി. സെക്രട്ടറി എ. സന്ദീപ്, എസ്.സി പ്രമോട്ടർ എം. പ്രസീത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.