കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ബി.എം.എസ് ധർണകോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സംഘ്പരിവാർ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്) നടത്തുന്ന ദേശീയ പ്രക്ഷോഭത്തിൻെറ ഭാഗമായി ജില്ലയിലെ 20 കേന്ദ്രങ്ങളിൽ ബുധനാഴ്ച പ്രതിഷേധ ധർണ നടത്തും. ബി.എം.എസ് സംസ്ഥാന ഉപാധ്യക്ഷൻ എം.പി. രാജീവൻ ഉദ്ഘാടനം ചെയ്യും. പെരുവയൽ മേഖലയിൽ ജില്ല പ്രസിഡൻറ് പി. ശശിധരനും കുറ്റ്യാടി മേഖലയിൽ ജില്ല െസക്രട്ടറി ടി.എം. പ്രശാന്തും ഉദ്ഘാടനം െചയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അവശ്യവസ്തുക്കളുടെയും പെട്രോളിയം ഉൽപന്നങ്ങളുടെയും വില വർധന തടയുക, ദിവസേനയുള്ള വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ. വാർത്തസമ്മേളനത്തിൽ പി. ശശിധരൻ, ടി.എം. പ്രശാന്ത്, െക. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.