കോഴിക്കോട്: പ്രവർത്തകരുടെ ആവേശത്തിനിടയിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി കെ. പ്രവീണ്‍കുമാര്‍ ചുമതലയേറ്റു. ഗ്രൂപ് വ്യത്യാസമില്ലാതെ ജില്ലയിലെ പ്രധാന നേതാക്കളെല്ലാം സ്ഥാനാരോഹണ ചടങ്ങിെനത്തി. പ്രവര്‍ത്തകരുടെ പ്രാതിനിധ്യമില്ലാത്ത ഒരു ബൂത്ത് പോലും ഇനിയുണ്ടാവില്ലെന്ന് പ്രവീണ്‍കുമാര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്കും പുതിയ തലമുറക്കും രാഷ്ട്രീയ പഠനക്ലാസുകള്‍ സംഘടിപ്പിക്കും. പുതിയ അംഗങ്ങള്‍ക്കും രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുഖ്യ അജണ്ടയായി പരിഗണിക്കും. പ്രസിഡൻെറന്ന നിലയിലും വ്യക്തിപരമായും ഗ്രൂപ് കളിക്കില്ല. എന്നാല്‍, ഗ്രൂപ് യോഗ്യതയും അയോഗ്യതയുമാകില്ലെന്നും പ്രവീൺ കുമാർ ആവർത്തിച്ചു. പാര്‍ട്ടി നേരിടുന്ന വെല്ലുവിളി അതിജീവിക്കാന്‍ പ്രവീണിന് സാധിക്കുമെന്നും ജില്ലയില്‍ കോണ്‍ഗ്രസിന് ആസ്ഥാനമന്ദിരം സാധ്യമാകുമെന്നും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പാര്‍ട്ടിയുടെ പരാജയം കൃത്യമായി പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നും എല്ലാവരെയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകണമെന്നും എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ടു. സ്ഥാനമൊഴിയുന്ന പ്രസിഡൻറ് യു. രാജീവന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനന്‍ പുതിയ പ്രസിഡൻറിന് മധുരം നല്‍കി. നേതാക്കൾ പുഷ്പഹാരം അണിയിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്‍, പി.എം. നിയാസ്, കെ.പി.സി.സി വക്താവ് കെ.സി അബു, യു.ഡി.എഫ് ജില്ലാ പ്രസിഡൻറ് കെ. ബാലനാരായണന്‍, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം അഭിജിത്ത്, എന്‍.എസ്.യു അഖിലേന്ത്യ സെക്രട്ടറി ശൗര്യ വീര്‍ , എ.ഐ.സി.സി അംഗം ഡോ. ഹരിപ്രിയ, കേരള കോണ്‍ഗ്രസ് നേതാവ് സി.എം ജോർജ് തുടങ്ങിയവരും പെങ്കടുത്തു. ഇനി ഗ്രൂപ്പില്ലാതെ മുന്നോട്ട് -കെ. മുരളീധരൻ കോഴിക്കോട്: ഗ്രൂപ്പിൻെറ പേരിൽ വീതംവെക്കാതെ സംസ്ഥാനത്തെ കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് െക. മുരളീധരൻ എം.പി. സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും ഡി.സി.സി പ്രസിഡൻറ് കെ. പ്രവീണ്കുമാറിൻെറ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുരളീധരൻ പറഞ്ഞു. പാര്‍ട്ടിയില്‍ അച്ചടക്കം പരമപ്രധാനമാണ്. കോണ്‍ഗ്രസ് സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറുകയാണ്. ഇനി മുഖ്യശത്രുക്കളായ സി.പി.എമ്മിനോടും ബി.െജ.പിയോടും പോരാടുകയെന്നത് മാത്രമാണ് ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു. താഴെ തട്ടില്‍ ആളുകള്‍ കുറയുന്നു എന്നതാണ് തെരഞ്ഞെടുപ്പ് തോൽവി നൽകുന്ന സൂചന. അത് മനസ്സിലാക്കിയില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.