നിപ സമ്പർക്കം: രോഗലക്ഷണമുള്ളവർ വിവരം അറിയിക്കണം

നിപ സമ്പർക്കം: രോഗലക്ഷണമുള്ളവർ വിവരം അറിയിക്കണം കോഴിക്കോട്​: നിപ സമ്പര്‍ക്കത്തിലുള്ളവരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടാവുകയും പനി, ശ്വാസംമുട്ടല്‍, പനിയോടുകൂടിയുള്ള അപസ്മാരം, പനിയോടുകൂടിയുള്ള ചുമ, ശ്വാസംമുട്ടല്‍, ബോധാവസ്ഥയിലുള്ള വ്യതിയാനം എന്നീ ലക്ഷണങ്ങളിൽ ഏതെങ്കിലും പ്രകടമാവുകയും ചെയ്യുന്നവർ തൊട്ടടുത്ത ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സംശയനിവാരണത്തിന്​ കണ്‍ട്രോള്‍ റൂം: 0495 238500, 2382800, മാനസിക പിന്തുണക്ക്​ 8281904533 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.