കൊയിലാണ്ടി: പ്രവാസി നാട്ടുകാരനാണ് എന്ന പ്രമേയം ഉയർത്തി പ്രവാസി വെൽഫെയർ ഫോറം സമ്മേളനം നടന്നു. പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. ഫോറം മണ്ഡലം പ്രസിഡൻറ് മിനാർ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. അബ്ദുല്ല സ്വാഗതവും ജോ. സെക്രട്ടി എം.കെ. മുസ്തഫ നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിലായി ഫോറം ജില്ല പ്രസിഡൻറ് യൂസുഫ് മൂഴിക്കൽ, ജില്ല സെക്രട്ടറി കെ.സലാഹുദ്ദീൻ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് മുജീബലി, വുമൺ ജസ്റ്റിസ് ഫോറം സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ ഹിബത്തുല്ല പുറക്കാട്, സിറാജ് കുപ്പച്ചൻ എന്നിവർ പങ്കെടുത്തു. വഫ ഇഹ്സാന, ഹുദ ഹാഷിം എന്നിവരുടെ ഗാനവിരുന്നും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.