നാദാപുരം: മഴ വന്നാൽ സരസ്വതിയമ്മക്ക് ഉറക്കമില്ലാ രാത്രിയാണ്.ദുരന്തം വരുന്നതിനു മുമ്പ് ആരെങ്കിലും രക്ഷിക്കണമെന്നാണ് വിധവയായ എഴുപത്തേഴുകാരി സരസ്വതിയുടെ അപേക്ഷ.വിലങ്ങാട് ആലിമലക്ക് സമീപം താമസിക്കുന്ന വലിയ വീട്ടിൽ സരസ്വതിയാണ് അപകടഭീഷണിയിൽ കഴിയുന്നത്. ചരിവിൽ നിർമിച്ച സരസ്വതിയുടെ വീടിന് മുകൾഭാഗം കൂറ്റൻ പാറക്കെട്ടുകളാണ്. പാറകൾ ഏതു നിമിഷവും അടർന്നു വീഴാൻ പാകത്തിലാണ്. പാറ അടർന്ന് വീടിനു മുകളിൽ പതിച്ചാൽ വൻ അപകടമാണ് സംഭവിക്കുക. വിധവയായ ഇവർക്ക് താമസിക്കുന്ന കൊച്ചുവീടും സ്ഥലവുമല്ലാതെ മറ്റ് ഭൂമിയൊന്നുമില്ല. അപകടഭീതി കാരണം മാറ്റിപാർപ്പിക്കാൻ പലതവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഒരു പരിഹാരവും ഉണ്ടായില്ലെന്ന് ഇവർ പറഞ്ഞു. ആലിമലയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരന്തം നേരിട്ട കുടുംബങ്ങളെല്ലാം ഇവിടെ നിന്നും ഒഴിഞ്ഞു പോയി. എഴുപത്തേഴുകാരിയായ ഇവർ ഇവിടെ തനിച്ചാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.