മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ച അബൂദബിയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാസർകോട് മുളിയാര്‍ സ്വദേശി അബ്ദുൽ ജാബിര്‍ ധരിച്ചിരുന്ന ജീന്‍സ് പാൻറ്സിനുള്ളില് ചെറിയ അറയാക്കി അതിനുള്ളില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ പൊതിഞ്ഞ് സ്വര്‍ണ മിശ്രിതം കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളില്‍ നിന്നും കണ്ടെത്തിയ സ്വര്‍ണ മിശ്രിതം വേര്‍തിരിച്ചപ്പോള്‍ 20 ലക്ഷം രൂപ വിലമതിക്കുന്ന 576 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. കസ്റ്റംസ് അസി. കമീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ പി.സി. ചാക്കോ, എസ്. നന്ദകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.