കോഴിക്കോട്: തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിൻെറ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ചുനൽകുന്ന കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹരജി നൽകണമെന്ന് കേരള നദീസംരക്ഷണ സമിതി. വിലകൊടുത്താണെങ്കിലും ഭൂമി ഏറ്റെടുത്ത് തുഷാരഗിരി സംരക്ഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഭൂമി കൈമാറ്റം പ്രദേശത്ത് പാരിസ്ഥിതിക ദുരന്തം സൃഷ്ടിക്കും. മഴവിൽ വെള്ളച്ചാട്ടവും ഇൗരാറ്റുമുക്ക് വെള്ളച്ചാട്ടവും പതിച്ചുകൊടുക്കുന്ന ഭൂമിയിൽ ഉൾപ്പെടും. ചാലിപ്പുഴ നശിക്കുമെന്നും കാർഷിക മേഖലയായ കോടഞ്ചേരി പഞ്ചായത്തിൻെറ അപചയത്തിനും ജലസുരക്ഷക്കും ഭീഷണിയാകുമെന്നും നദീസംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് കെ. രമാദേവി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്ര. ടി.വി. രാജൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.