ഉന്നതവിജയികളെ അനുമോദിച്ചു

ഉന്നതവിജയികളെ അനുമോദിച്ചുചിത്രംSaji 1കുന്നുമ്മക്കരയിൽ എസ്.എസ്.എൽ.സിക്ക് ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനപരിപാടി ഏറാമല ഗ്രാമപഞ്ചായത്ത്‌ മെംബർ ടി.എൻ. റഫീഖ് ഉദ്ഘാടനം ചെയ്യുന്നു വടകര: കുന്നുമ്മക്കരയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ കുന്നുമ്മക്കര ശാഖ എം.എസ്.എഫ് കമ്മിറ്റി അനുമോദിച്ചു. മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് കിട്ടിയ 20 വിദ്യാർഥികളെയും ഒമ്പത്​ വിഷയങ്ങൾ എ പ്ലസ് കിട്ടിയ നാലു വിദ്യാർഥികൾക്കും ഉപഹാരം നൽകി. ഏറാമല ഗ്രാമപഞ്ചായത്ത്‌ അംഗം ടി.എൻ. റഫീഖ് ഉദ്ഘാടനം ചെയ്തു. സഹൽ അമീൻ, എൻ. മുഹമ്മദ്‌, ടി.എൻ. ഷാനിൽ, ഷാഫി കാവിൽ, അബ്​ദുല്ല നിടുംബ്രത്ത് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.