വെള്ളിയോട് ഹയർ സെക്കൻഡറിക്ക് ചരിത്ര വിജയം വാണിമേൽ: ഹയർ സെക്കൻഡറി പരീക്ഷയിൽ വാണിമേൽ പഞ്ചായത്തിൽ മികച്ചനേട്ടവുമായി വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. ആദിവാസി ഗോത്ര സമൂഹം ഉൾപ്പെടെ മലയോര മേഖലയുടെ മുഖ്യ ആശ്രയമായ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളാണിത്. 90 ശതമാനത്തിനു മുകളിൽ വിജയം നേടി ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ മലയോരത്തിൻെറ അഭിമാനമായി. ഗ്രേസ് മാർക്കില്ലാതെതന്നെ 18 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. സയൻസ് വിഭാഗത്തിലെ വിദ്യാർഥി അന്ന ക്ലെയർ ടോം 1200ൽ 1198 മാർക്ക് നേടി പഞ്ചായത്തിലെ സ്കൂളുകളിൽ ടോപ് സ്കോററായി. 23 വിദ്യാർഥികൾക്ക് അഞ്ച് വിഷയങ്ങൾക്കും എ പ്ലസ് നേടാനായി. പരീക്ഷയെഴുതിയ 240 വിദ്യാർഥികളിൽ 46 പേർ 90 ശതമാനത്തിലേറെ മാർക്ക് നേടി. മഹാമാരി പ്രതിസന്ധികൾക്കിടയിലും മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു. പ്രിൻസിപ്പൽ കെ.കെ. മനോജ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.