ചായക്കടക്കാര​െൻറ ആത്മഹത്യ ഗൗരവതരം -യൂത്ത്​ ​കോൺഗ്രസ്

ചായക്കടക്കാര​ൻെറ ആത്മഹത്യ ഗൗരവതരം -യൂത്ത്​ ​കോൺഗ്രസ്​വടകര: മേപ്പയിൽ ചായക്കടക്കാരൻ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം അതീവ ഗൗരവതരമാണെന്ന് യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽകിഫിൽ പറഞ്ഞു​. സർക്കാറിന്‍റെ അശാസ്ത്രീയമായ കോവിഡ് നിയന്ത്രണത്തി​ൻെറ രക്തസാക്ഷിയാണ് വ്യാപാരി. സർക്കാറി​ൻെറ അശാസ്ത്രീയമായ കോവിഡ് നിയന്ത്രണത്തിൽ വ്യാപാരികളും, ദിവസ വേതനക്കാരായ കൂലിത്തൊഴിലാളികളും പട്ടിണിയിലും കടുത്ത മാനസിക സമ്മർദത്തിലുമാണ്. ആത്മഹത്യചെയ്ത വ്യാപാരിയുടെ കുടുംബത്തിന് നഷ്​ടപരിഹാരം നൽകാൻ സർക്കാർ തയാറാവണമെന്നും അദ്ദേഹത്തി ൻെറ വീട് സന്ദർശിച്ച ദുൽകിഫിൽ ആവശ്യപ്പെട്ടു. യൂത്ത്​ കോൺഗ്രസ്​ നിയോജക മണ്ഡലം പ്രസിഡൻറ്​ സുബിൻ മടപ്പള്ളി, സജിത്ത് മാരാർ, പത്മനാഭൻ അരുണോദയം എന്നിവരും കൂടെയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.