കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയത്തിന് ജില്ലയിൽ തുടക്കം. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ മൂന്നും താമരശ്ശേരിയിലും വടകരയിലും ഓരോ സ്കൂളിലും വീതമാണ് മൂല്യനിർണയം തുടങ്ങിയത്. രാവിലെ ഒമ്പതര മുതൽ വൈകീട്ട് നാലര വെരയാണ് ക്യാമ്പുകളുടെ പ്രവർത്തനം. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ക്ലാസുകളിൽ സൗകര്യമൊരുക്കിയത്. ഒരു ക്ലാസിൽ പത്തിൽ കൂടുതൽ പേരുണ്ടായിരുന്നില്ല. പൊതുഗതാഗത സംവിധാനമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയെന്ന് അധ്യാപകർ പറഞ്ഞു. അധ്യാപകർക്കും മറ്റു ജീവനക്കാർക്കുമായി കെ.എസ്.ആർ.ടി.സി പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. വടകര ഡിപ്പോയിൽ നിന്ന് രാവിലെ എട്ടു മണിക്ക് കോഴിക്കോട് നഗരത്തിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് നടത്തി. തൊട്ടിൽപ്പാലത്തുനിന്ന് കല്ലാച്ചി വഴിയും ബസുണ്ടായിരുന്നു. കോഴിക്കോട് ടെർമിനലിൽനിന്ന് പയ്യോളി, വടകര വഴി തലശ്ശേരിക്ക് അധ്യാപകർക്കായി ബസുണ്ടായിരുന്നു. കോഴിക്കോടുനിന്ന് തിരൂർ, മഞ്ചേരി ഭാഗങ്ങളിലേക്കും എസ്.എസ്.എൽ.സി മൂല്യനിർണയത്തിനായി അധ്യാപകരുടെ ആവശ്യാർഥം കെ.എസ്.ആർ.ടി.സി ബസുകൾ ഒരുക്കി. സാധാരണ ബസ് ചാർജ് ആണ് ഇതിനായി ഇൗടാക്കുന്നത്. ചാലപ്പുറം ഗണപത് ബി.എച്ച്.എസ്.എസിൽ മലയാളം, നടക്കാവ് ഗവ. ജി.വി.എച്ച്.എസ്.എസിൽ ഹിന്ദിയും സാമൂഹിക ശാസ്‌ത്രവും ഗവ. അച്യുതൻ ജി.എച്ച്.എസ്.എസിൽ ഗണിതവും ജീവശാസ്‌ത്രവും താമരശ്ശേരി ജി.വി.എച്ച്.എസ്.എസിൽ മലയാളം പേപ്പർ രണ്ട്, രസതന്ത്രം എന്നിവയും പയ്യോളി ജി.വി.എച്ച്.എസ്.എസിൽ ഉർദു, അഡീഷനൽ ഇംഗ്ലീഷ്, അറബിക്, ഇംഗ്ലീഷ്, സ്പെഷൽ ഇംഗ്ലീഷ് എന്നിങ്ങനെയും ആണ് മൂല്യനിർണയം. രാവിലെ ഒമ്പതര മുതൽ വൈകീട്ട് നാലരവരെയാണ് ക്യാമ്പ്. രണ്ട്കെട്ട് പേപ്പറുകൾ വീതമാണ് ഓരോ അധ്യാപകനും പരിശോധിക്കേണ്ടത്. 40 മാർക്കിൻെറ 18 പേപ്പറുകൾ വീതമുള്ള കെട്ടും 80 മാർക്കിൻെറ 12 പേപ്പറുകൾ വീതമുള്ള കെട്ടുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.