ആയഞ്ചേരി: ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന ആയഞ്ചേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ വിദ്യാർഥിനിക്കു സഹായവുമായി യൂത്ത് കോൺഗ്രസ് ആയഞ്ചേരി മണ്ഡലം കമ്മിറ്റി. യൂത്ത് കോൺഗ്രസിൻെറ നേതൃത്വത്തിലുള്ള യൂത്ത് കെയർ പ്രവർത്തകർ മൊബൈൽ ഫോൺ എത്തിച്ചു നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നജീബ് ചോയിക്കണ്ടി പതിനൊന്നാം വാർഡ് അംഗം പി.എം. ലതികക്ക് മൊബൈൽ ഫോൺ കൈമാറി. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ബിജേഷ്, അശ്വിൻ, ഹരീഷ്, ശ്രീഹരി വിഷ്ണു, അരുൺ, ലബീബ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.