കുഞ്ഞിപ്പള്ളി ദേശീയപാതയോരം ക്ലീനാണ്; ലോറി ഡ്രൈവർമാർക്കെതിരെ നടപടിയുമായി പഞ്ചായത്ത് ചിത്രം Saji 2കുഞ്ഞിപ്പള്ളി ദേശീയപാതയോരം ശുചീകരണത്തിന് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ചോമ്പാല എസ്.ഐ വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകുന്നുവടകര: ഇതരസംസ്ഥാന വാഹനങ്ങൾ തമ്പടിക്കുന്ന കുഞ്ഞിപ്പള്ളി ദേശീയപാതയോരം ക്ലീനായി. ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നിർത്തി മാലിന്യം വലിച്ചെറിയുന്നത് പതിവായതോടെ ദേശീയ പാതയോരത്ത് 200 മീറ്ററോളം മാലിന്യക്കൂമ്പാരമായി മാറിയിരുന്നു. കഴിഞ്ഞദിവസം ശുചീകരണം നടത്തിയ ഭാഗങ്ങളിൽ തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ള ലോറികളിൽനിന്നും ജീവനക്കാർ ഇറങ്ങി ഭക്ഷണം കഴിച്ച് അവശിഷ്ടങ്ങളും ഒഴിഞ്ഞ കുപ്പികളും ശുചീകരിച്ച സ്ഥലത്ത് നിക്ഷേപിച്ചതോടെ ഗ്രാമപഞ്ചായത്ത് പൊലീസ് സഹായത്തോടെ ഇവിടെ വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. ബാരിക്കേഡുകൾ തീർത്ത് മാലിന്യനിക്ഷേപത്തിന് നിരോധനമേർപ്പെടുത്തി. മാലിന്യനിക്ഷേപത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പൊലീസിനും ആർ.ടി.ഒവിനും പരാതി നൽകി. സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ചോമ്പാല എസ്.ഐ വിശ്വനാഥൻ, മെംബർമാരായ സി.എം. സജീവൻ, കെ.കെ. ജയചന്ദ്രൻ, വ്യാപാരി പ്രതിനിധികളായ അരുൺ ആരതി, എം.പി. സുജിത്ത്, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.