പ്രമോഷനായി ജോയിൻ ചെയ്​ത ദിവസം തന്നെ വിരമിക്കലും

പ്രമോഷനായി ജോയിൻ ചെയ്​ത ദിവസം തന്നെ വിരമിക്കലുംകണ്ണൂർ: കാസർകോട്​ ചെർക്കള സ്വദേശി കെ. മൊയ്​തീൻ കുട്ടി അസി. എൻജിനീയറായി ജോയിൻ ചെയ്​തത്​ തിങ്കളാഴ്​ച രാവിലെയായിരുന്നു. വൈകീട്ട്​ അഞ്ചുമണിക്ക്​ സർവിസിൽ നിന്ന്​ വിരമിക്കുകയും ചെയ്​തു. സർക്കാർ സർവിസിലെ ഇൗ അപൂർവ സംഭവം കണ്ണൂർ ഇറിഗേഷൻ ഡിവിഷൻ ഒാഫിസിലായിരുന്നു. കാസർകോട്​ ഇറിഗേഷൻ സബ്​ ഡിവിഷൻ ഒാഫിസിൽ നിന്നാണ്​ ഗെസറ്റഡ്​ തസ്​തികയിലേക്ക്​ ​പ്രമോഷനായത്​. പയ്യന്നൂർ ഇറിഗേഷൻ സെക്​ഷനിലേക്കായിരുന്നു നിയമനം. എന്നാൽ, കണ്ണൂർ ഒാഫിസിലെത്തിയാണ്​ രാവിലെ ചുമതലയേറ്റത്​. 1990ൽ കണ്ണൂർ പഴശ്ശി പ്രോജക്​ട്​ സബ്​ ഡിവിഷൻ ഒാഫിസിലായിരുന്നു ഒൗദ്യോഗിക ജീവിതം തുടങ്ങിയത്​. തുടർന്ന്​ മഞ്ചേശ്വരം, കാസർകോട്​ ഇറിഗേഷൻ, പഞ്ചായത്ത്​ വകുപ്പ്​, കണ്ണൂർ പ്രോജക്​ട്​ സർക്കിൾ, കാലിക്കടവ്​ സബ്​ ഡിവിഷൻ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്​. ഭാര്യ: ആസിയ. മക്കൾ: അൻശബ, ഷമ, ഫാത്തിമ. പടം....moideen kutty k rtd പ്രമോഷനായി അസി. എൻജിനീയറായി ചുമതലയേറ്റ ദിവസം തന്നെ വിരമിച്ച കെ. മൊയ്​തീൻ കുട്ടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.