സ്കൂൾ ബസ് ഡ്രൈവർമാരുടെ ദുരിതം: അബൂബക്കറിൻെറ പാട്ട് വൈറലാകുന്നു നാദാപുരം: സ്കൂൾ ബസ് ഡ്രൈവർമാരുടെ ദുരിതം വരച്ചുകാണിച്ച് അബൂബക്കർ രചിച്ച പാട്ട് വൈറലാകുന്നു. യൂട്യൂബ് ചാനൽ വഴിയാണ് പാട്ട് പ്രചരിക്കുന്നത്. ഇയ്യങ്കോട് സ്വദേശിയും പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ ബസ് ഡ്രൈവറുമാണ് അബൂബക്കർ. സ്വന്തമായി മാപ്പിളപ്പാട്ടു രചനകൾ നടത്താറുള്ള അബൂബക്കർ മികച്ച ഗായകനാണ്. നാദാപുരത്ത് ടാക്സി ഡ്രൈവറായി ജോലിചെയ്യുന്നതിനിടെയാണ് സ്കൂൾ ബസ് ഡ്രൈവറായി ചേരുന്നത്. ഒന്നര വർഷമായി ബസുകൾ കട്ടപ്പുറത്തായ തോടെ നിരവധി പേർക്കാണ് ഈ മേഖലയിൽ തൊഴിൽ നഷ്ടമായത്. മറ്റു മേഖലകളിൽനിന്നു വിരമിച്ച അമ്പതിനു മുകളിൽ പ്രായമുള്ളവരാണ് സ്കൂൾ ബസിൽ ജോലി ചെയ്യുന്നവരിലേറെയും. ആഴ്ചയിൽ അഞ്ചു ദിവസം ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ട് കുടുംബം പുലർത്തിയിരുന്ന ഈ വിഭാഗം പട്ടിണിയുടെയും ദാരിദ്ര്യത്തിൻെറയും നടുക്കടലിലാണ്. സമൂഹത്തിൻെറ കൈത്താങ്ങില്ലെങ്കിൽ ജീവിതം കൂടുതൽ ദുരിതമാകുമെന്നാണ് ഇവരോടടുത്ത ബന്ധമുള്ളവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.