കൊടുവള്ളി മണ്ഡലം: വോട്ടെണ്ണൽ ഒരുക്കങ്ങൾ പൂർത്തിയായി

കൊടുവള്ളി: നിയമസഭ തെരഞ്ഞെടുപ്പി​‍ൻെറ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ കൊടുവള്ളിയിൽ പൂർത്തിയായി. മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം കെ.എം.ഒ ഹയർ സെക്കൻഡറി സ്കൂളാണ്. മേയ് നാല് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, കോവിഡ് പ്രതിരോധത്തിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച്​ തെരഞ്ഞെടുപ്പ് കമീഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തിൽ പൊലീസ് വോട്ടെണ്ണൽ കേന്ദ്രത്തിലും പരിസരങ്ങളിലും കനത്ത സുരക്ഷയൊരുക്കും. മൂന്ന് ഹാളിലായി 21 മേശയും തപാൽ വോട്ടിനായി എട്ട് മേശയുമടക്കം 29 മേശയാണ് വോട്ടെണ്ണലിനായി ഒരുക്കിയിട്ടുള്ളത്. തപാൽ വോട്ടുകൾ രാവിലെ എട്ടിനും യന്ത്രവോട്ട് 8.30 മുതലും എണ്ണിത്തുടങ്ങും.കട്ടിപ്പാറ പഞ്ചായത്തിൽ നിന്നുള്ള ബൂത്തുകളിലേതാണ് ആദ്യം എണ്ണിത്തുടങ്ങുക. തുടർന്ന് താമരശ്ശേരി, ഓമശ്ശേരി, കൊടുവള്ളി, കിഴക്കോത്ത്, മടവൂർ, നരിക്കുനി എന്ന ക്രമത്തിലാണ് വോട്ടെണ്ണുക. പതിനൊന്ന് മണിക്ക് മു​േമ്പ ഫലം പൂർണമായും പുറത്തറിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.