ആരാമ്പ്രത്ത് മെഡിക്കൽ ഷോപ്പിൽ മോഷണം

കുന്ദമംഗലം: ആരാമ്പ്രം അങ്ങാടിയിലെ മെഡിക്കൽ ഷോപ് കുത്തിത്തുറന്ന് മോഷണം. വെള്ളിയാഴ്ച രാത്രിയാണ് ആരാമ്പ്രം മെഡിക്കൽ ഷോപ്പിൽ കള്ളൻ കയറിയത്. ഒരു ലക്ഷത്തി രണ്ടായിരത്തി മുന്നൂറ് രൂപ മോഷണം പോയി. ഷട്ടർ പൂട്ട് പൊളിച്ച ശേഷം ഗ്ലാസ് വാതിലി​ൻെറ പൂട്ടും പൊളിച്ചാണ് അകത്ത് കയറിയത്. വിവിധ മരുന്ന് മൊത്തക്കച്ചവടക്കാർക്ക് കൊടുക്കാനായി മാറ്റിവെച്ചിരുന്ന തുകയാണിത്. കുന്ദമംഗലം എസ്.ഐ വിഷ്ണു പ്രസാദി​ൻെറ നേതൃത്വത്തിലുള്ള പൊലീസും ഫിംഗർ പ്രിൻറ് ഉദ്യോഗസ്ഥരും സയൻറിഫിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.