തിരുവമ്പാടിയിൽ നാശനഷ്​ടം

* വൈദ്യുതിത്തൂണുകൾ കടപുഴകി തിരുവമ്പാടി: വേനൽമഴയോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ടുണ്ടായ കാറ്റിൽ തിരുവമ്പാടി ടൗൺ പരിസരങ്ങളിൽ നാശനഷ്​ടം. അമ്പലപ്പാറ, ചേപ്പിലംകോട്, തുമ്പച്ചാൽ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി. വൈദ്യുതിത്തൂണുകൾ വീണ് ലൈനുകൾ താറുമാറായി. പലഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. തിരുവമ്പാടി - ചേപ്പിലംകോട് റോഡിലേക്ക് തെങ്ങുവീണു. തകർന്ന വൈദ്യുതി ലൈനുകൾ പുനഃസ്ഥാപിക്കാൻ അധികൃതർ ശ്രമംതുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.