അർധ അതിവേഗ റെയിൽ വിരുദ്ധ സത്യഗ്രഹം വീടുകളിലേക്ക്‌

ചേമഞ്ചേരി: അർധ അതിവേഗ റെയിൽ വിരുദ്ധ സത്യഗ്രഹം വീടുകളിലേക്കു മാറ്റി. ഗ്രാമപഞ്ചായത്ത്‌ ക്രിട്ടിക്കൽ കണ്ടെയ്​ൻമൻെറ്‌ മേഖലയിൽ ഉൾപ്പെട്ടതിനാലാണിത്. ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ കാട്ടിൽപീടികയിലായിരുന്നു ഇതുവരെ സത്യഗ്രഹം നടന്നത്. 212ാ‍ം ദിവസത്തെ സമരത്തിൽ സമരസമിതി ചെയർമാൻ ടി.ടി. ഇസ്മയിൽ, ബാബു ചെറുവത്ത്‌, സുഗതകുമാരി, നസീർ ന്യൂജല്ല എന്നിവർ വീടുകളിൽ സത്യഗ്രഹമനുഷ്ഠിച്ചു. കെ റെയിൽ പദ്ധതി ഉപേക്ഷിക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.