നാദാപുരം: . നാല് ആരോഗ്യ പ്രവർത്തകർ ക്വാറൻറീനിൽ. നാദാപുരം താലൂക്ക് ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് കഠിനമായ പനിക്കുള്ള ചികിത്സക്കായി നരിപ്പറ്റ സ്വദേശിയായ മധ്യവയസ്കൻ എത്തിയത്. കുത്തിവെപ്പ് നൽകിയിട്ടും പനിയുടെ ലക്ഷണം മാറാത്തതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ നടത്തിയ വിശദമായ പരിശോധനക്കിടെയാണ് രോഗി നാലുദിവസം മുമ്പ് കോവിഡ് പോസിറ്റിവായ കാര്യം അറിയിച്ചത്. ഇതിനിടെ, ചികിത്സ സ്ഥലത്തും രോഗി സഞ്ചരിച്ച സ്ഥലത്തുമായി നിരവധി പേരുമായി സമ്പർക്കം പുലർത്തിയിരുന്നു. നേരിട്ടിടപെട്ട നാലു പേർക്കാണ് ക്വാറൻറീനിൽ പോകേണ്ടിവന്നത്. പൊതുവെ ജീവനക്കാരുടെ കുറവ് നേരിടുന്ന ആശുപത്രി പ്രവർത്തനത്തെ ഇത് ബാധിച്ചു. ഇന്നു മുതൽ ഒ.പിയിൽ വരുന്ന എല്ലാവർക്കും കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. രോഗികൾ കോവിഡ് മാനദണ്ഡം ലംഘിക്കുന്നതും ലാഘവത്തോടെ കാണുന്നതും സമൂഹത്തിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.