സ്വീകണം നൽകി

കക്കട്ടിൽ: നാഷനൽ യൂത്ത് പാർലമൻെറിൽ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന മൂവർ സംഘത്തിൽ ഉൾപ്പെട്ട കുളങ്ങരത്ത് ചേണിക്കണ്ടി അബ്​ദുൽ അസീസിൻെറ മകൾ ഫൈസക്ക് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്വീകരണം നൽകി. കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയം, നാഷനൽ സർവിസ് സ്കീം, നെഹറു യുവകേന്ദ്ര എന്നിവയുടെ ആഭിമഖ്യത്തിൽ നടത്തിയ സംസ്​ഥാനതല പ്രസംഗമത്സരത്തിൽ ഫൈസ രണ്ടാം സ്ഥാനം ​േനടിയിരുന്നു. 12,13 തീയതികളിൽ പാർലമൻെറിൻെറ സൻെറർ ഹാളിൽ നടക്കുന്ന ചടങ്ങ് പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. റീത്ത ഉപഹാരം നൽകി. ൈവസ് പ്രസിഡൻറ് വി. വിജിലേഷ്, മെംബർമാരായ സി.പി. സജിത, റീന സുരേഷ്, നസീറ, എ. രതീഷ് എന്നിവർ പ​െങ്കടുത്തു. കക്കട്ടിൽ: ഫൈസയെ യൂത്ത് കോൺഗ്രസ് കുളങ്ങരത്ത് യൂനിറ്റ് അനുേമാദിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പ്രവീൺകുമാർ ഉപഹാരം നൽകി. പി.സി. സജീർ, മുരളി കുളങ്ങരത്ത്, എം.എം. ആനന്ദൻ, കെ.കെ. രവീന്ദ്രൻ, രാഘവൻ മാസ്​റ്റർ, ജമാൽ മൊകേരി, വി. ഹാരിസ്, കെ.കെ. സജീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.