കോഴിക്കോട്: കോവിഡ്കാല നിയന്ത്രണത്തെ തുടർന്ന് വർധിപ്പിച്ച യാത്രാക്കൂലി പിൻവലിക്കണെമന്ന ആവശ്യം ശക്തമാകുന്നു. സാമൂഹിക അകലനിയന്ത്രണത്തിൻെറ ഭാഗമായി ബസിൽ യാത്രചെയ്യുന്നവരുടെ എണ്ണം കുറക്കുന്നതിനുവേണ്ടി മന്ത്രിസഭ അനുവദിച്ച വർധന പിൻവലിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ജൂണിൽ യാത്രക്കാരുടെ എണ്ണം കുറച്ച ് സർവിസ് നടത്താൻ സർക്കാർ നിർദേശിച്ചതിനെ തുടർന്ന് നഷ്ടം ചൂണ്ടിക്കാട്ടി ബസ് സർവിസ് നിർത്തിവെക്കാൻ ഉടമകൾ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കർശനവ്യവസ്ഥകളോടെ ഇളവുകൾ അനുവദിച്ചു. ബസിൽ മൊത്തം സീറ്റിൻെറ 50 ശതമാനം യാത്രക്കാരെ അനുവദിച്ചിരുന്നുള്ളൂ. നിന്നുള്ള യാത്ര അനുവദിച്ചില്ല. എന്നാൽ, ഇപ്പോൾ ബസിൽ പഴയരീതിയിൽതന്നെ യാത്രക്കാർ കയറാൻ തുടങ്ങിയിട്ടും യാത്രാക്കൂലി കുറക്കാത്തതാണ് യാത്രക്കാർ ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തെ തുടർന്ന് 12 രൂപയാക്കി മിനിമം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരുന്നെങ്കിലും യാത്രക്കാരുടെ എണ്ണത്തിലടക്കമുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ടിക്കറ്റ് നിരക്ക് വർധന പിൻവലിച്ചിരുന്നു. തുടർന്ന് മിനിമം ടിക്കറ്റ് നിരക്കായ എട്ടു രൂപ വര്‍ധിപ്പിച്ചില്ലെങ്കിലും മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചിരുന്നു. ചാര്‍ജ് വര്‍ധന കോവിഡ് കാലത്തെ ബസ് യാത്രാ നിയന്ത്രണത്തിൻെറ ഭാഗമായി മാത്രമാണെന്നാണ് മന്ത്രിസഭായോഗത്തിലെ തീരുമാനം. എന്നാൽ, ബസ് യാത്രികരുടെ എണ്ണം വളരെ കുറവാണെന്നും പ്രത്യേക സമയത്തുള്ള ചില ട്രിപ്പുകളിൽ മാത്രമാണ് നിന്നുള്ള യാത്രക്കാർ ഉണ്ടാകുന്നതെന്നും ബസുടമകൾ പറയുന്നു. ഭൂരിഭാഗം ബസുകൾക്കും ദിവസ ചെലവുപോലും വഹിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഉടമകൾ പറയുന്നു. നിലവിലെ വർധന പിൻവലിച്ചാൽ സർവിസ് നിർത്തിവെക്കേണ്ടിവരുമെന്നും ബസ് ഉടമ സംഘടന നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.