അപായക്കെണിയായി പൊലീസി​‍െൻറ 'നന്ദി' ബോർഡ്​

അപായക്കെണിയായി പൊലീസി​‍ൻെറ 'നന്ദി' ബോർഡ്​ ബേപ്പൂർ: കല്ലായി പാലത്തി​‍ൻെറ തുടക്കത്തിൽ റോഡരികിൽ സ്ഥാപിച്ച പന്നിയങ്കര പൊലീസി​‍ൻെറ 'നന്ദി' പറയുന്ന ബോർഡ് വഴിയാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. വട്ടക്കിണർ ഭാഗത്തുനിന്ന് കോഴിക്കോട് ടൗണിലേക്ക് പോകുന്നവരോട് 'ട്രാഫിക് നിയമങ്ങൾ പാലിച്ച് യാത്ര ചെയ്തവർക്ക് നന്ദി' എന്നറിയിച്ചുകൊണ്ട് സ്ഥാപിച്ച ബോർഡാണ് അപകടക്കെണിയായത്. ആളുകൾ നടന്നുപോകുന്ന വഴിയിൽ നാട്ടിയ ബോർഡി​‍ൻെറ സമീപമെത്തിയാൽ ശരിക്കൊന്ന് കുനിയണം. ഇല്ലെങ്കിൽ തലയടിച്ച് വീഴും. ബോർഡ് വെച്ചപ്പോൾ വേണ്ടത്ര ഉയരമില്ലാതെ സ്ഥാപിച്ചതാണ് വിനയായത്. സുരക്ഷയെയും അപകടത്തെയും കുറിച്ച് നിർദേശങ്ങളും ബോധവത്​കരണവും നടത്തുന്ന 'നന്ദി ബോർഡ്' അപകടക്കെണിയായതിൽ നാട്ടുകാർക്ക് അതിശയമുണ്ട്. ഗതാഗതത്തിരക്കേറിയ കല്ലായി പാലത്തിൽ ആളുകൾക്ക് നടക്കാനായി പ്രത്യേകം സൗകര്യപ്രദമായ രൂപത്തിൽ, തറയോട് പാകിയ നടപ്പാത കൈയേറി സ്ഥാപിച്ച 'അപായ' ബോർഡ് എടുത്തുമാറ്റി, സുരക്ഷിത സ്ഥാനത്ത് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം : thu thanks1.jpgthu thanks2.jpg ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ട് യാത്ര ചെയ്തവർക്ക് 'നന്ദി' അറിയിച്ചുകൊണ്ട് പന്നിയങ്കര പൊലീസ് സ്ഥാപിച്ച 'അപായ' ബോർഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.