കർഷക ​പ്രക്ഷോഭത്തിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ റാലി

കോഴിക്കോട്​: കർഷക ​പ്രക്ഷോഭത്തിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ ഐ.എൻ.എൽ സിറ്റി കമ്മിറ്റി റാലി നടത്തി. ദേശീയ ജനറൽ സെക്രട്ടറി അഹ്​മദ്​ ദേവർകോവിൽ ഉദ്​ഘാടനം ചെയ്​തു. സിറ്റി പ്രസിഡൻറ്​ സി.എ. റഹീം കുണ്ടുങ്ങൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ മൈമൂന, എം.കെ.അബ്​ദുൽ അസീസ്​, നാസർ കോയ തങ്ങൾ, ബഷീർ ബഡേരി, ഷർമദ്​ ഖാൻ, സീതിക്കുട്ടി, എൻ.ഇസ്​മായിൽ, ഷംസീർ കുറ്റിച്ചിറ, ബാവ, മെയ്​തീൻ ഹാജി ദയ എന്നിവർ സംസാരിച്ചു. ടി.പി.കുഞ്ഞാതു സ്വാഗതവും ബി.കെ. മുഹമ്മദ്​ ഹനീഫ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.