കൊടുവള്ളി: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിൻെറയും സംസ്ഥാന സാക്ഷരത മിഷൻെറയും ആഭിമുഖ്യത്തിൽ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്സിലേക്ക് കൊടുവള്ളി നഗരസഭയിലെ മാനിപുരം തുടർവിദ്യാകേന്ദ്രത്തിന് കീഴിൽ അപേക്ഷ ക്ഷണിച്ചു. പത്താംതരം തുല്യത കോഴ്സിലേക്ക് 17 വയസ്സ് പൂർത്തിയായ ഏഴാക്ലാസ് വിജയിച്ചവർ, എട്ട്, പത്ത് ക്ലാസുകളിൽ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ എന്നിവർക്ക് അപേക്ഷിക്കാം. ഹയർ സെക്കൻഡറി തുല്യത കോഴ്സിലേക്ക് പത്താംതരം ജയിച്ചവർ, പ്രീഡിഗ്രി, ഹയർ സെക്കൻഡറി തോറ്റവർ എന്നിവർക്ക് അപേക്ഷിക്കാം. 22 വയസ്സ് പൂർത്തിയാകണം. ജോലിസാധ്യത, ഉപരിപഠനം, പ്രമോഷൻ എന്നിവക്ക് അർഹത ഉണ്ടായിരിക്കും. രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കും 9746882337 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.