കൊടിയത്തൂർ: പഞ്ചായത്തിലെ വാർഡുകളിൽനിന്ന് അജൈവ പാഴ്വസ്തുക്കൾ ശേഖരിക്കുന്നതിന് ഹരിതകർമ സേനാംഗങ്ങൾ സ്ഥാപിച്ച ഇരുമ്പുപെട്ടികൾക്ക് സമീപം ഹോട്ടൽ മാലിന്യം തള്ളുന്നു. നെല്ലിക്കാപറമ്പ് വിമാനത്താവളം റോഡിൽ പന്നിക്കോടിനടുത്ത് വേപ്പിലാങ്ങൽ സ്ഥാപിച്ച ഇരുമ്പുപെട്ടികൾക്ക് സമീപമാണ് വിവിധ പ്രദേശങ്ങളിലെ ഹോട്ടൽ മാലിന്യവും മറ്റും തള്ളുന്നത്. കൊടിയത്തൂർ പഞ്ചായത്തിൽ പത്ത് ഇരുമ്പുപെട്ടികളാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ കോഴി, മീൻ മാലിന്യം വരെ ഇരുട്ടിൻെറ മറവിൽ തള്ളുന്നുണ്ടെന്നും പല തവണ പരാതി നൽകിയിട്ടുണ്ടെന്നും പരിസരവാസികൾ പറയുന്നു. മാലിന്യത്തിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വാർഡ് അംഗത്തിൻെറ നേതൃത്വത്തിൽ മാലിന്യം ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് സംസ്കരിച്ചിരുന്നു. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് വാർഡ് മെംബർ ശിഹാബ് മാട്ടുമുറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.