കറുത്തപറമ്പിലെ കുന്നിടിക്കല്‍: നടപടിയാവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത്

മുക്കം: കറുത്തപറമ്പില്‍ അപകടകരമാംവിധം കുന്നിടിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുക്കം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് കാരണമാകും വിധം അഞ്ചേക്കറോളം സ്ഥലത്താണ് അനധികൃതമായി കുന്നിടിക്കുന്നത്. അതിതീവ്ര മഴ ഇനിയും വരാനുള്ള സാധ്യത നിലനില്‍ക്കെ ഈ കുന്നില്‍ വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടാകാനും കുന്നിന്‍ചെരിവിലെ നൂറുകണക്കിന് വീടുകള്‍ക്ക് ഭീഷണിയാകാനും സാധ്യതയുണ്ട്​. അനുമതിയില്ലാതെയും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയും കുന്നിടിച്ചുനിരപ്പാക്കുന്നത് അടിയന്തരമായി നിര്‍ത്തിവെക്കണം. വിജീഷ് പരവരി, അഡ്വ. പി. കൃഷ്ണകുമാര്‍, ബോബി ജോസഫ്, സി. ദേവരാജന്‍, പി.പി. രവീന്ദ്രന്‍, പി.എന്‍. അജയന്‍, എം. മുഹമ്മദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.