ഫീസിളവ് നൽകുന്നുണ്ട്; ആരോപണങ്ങൾ അടിസ്ഥാനരഹിതം -പ്രസ്റ്റീജ് സ്കൂൾ മാനേജ്മൻെറ് കോഴിക്കോട്: അമിതമായ ഫീസ് ഈടാക്കുന്നെന്ന ആരോപണങ്ങൾ നിഷേധിച്ച് മാങ്കാവ് പ്രസ്റ്റീജ് പബ്ലിക് സ്കൂൾ മാനേജ്മൻെറ്. നിലവിലെ സാഹചര്യവും രക്ഷിതാക്കൾ അഭിമുഖീകരിക്കാനിടയുള്ള സാമ്പത്തിക പ്രതിസന്ധിയും മുഖവിലക്കെടുത്ത് കെ.ജി സെക്ഷനിൽ 40 ശതമാനവും ഒന്നു മുതൽ നാലുവരെ ക്ലാസുകൾക്ക് 27.5 ശതമാനവും അഞ്ചുമുതൽ പ്ലസ്ടു ക്ലാസുകൾക്ക് 22.5 ശതമാനവും ഇളവ് നൽകിയിട്ടുണ്ടെന്നും സ്കൂൾ മാനേജ്മൻെറ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫീസ് മൂന്ന് ഗഡുക്കൾ എന്നത് നാലാക്കിയിട്ടുണ്ട്. 2018-2019 അധ്യയന വർഷത്തെ ഫീസുൾപ്പെടെ അടക്കാത്ത വിദ്യാർഥികൾ നിലവിലുണ്ട്. സ്കൂൾ നടത്തിപ്പിനും ഓൺലൈൻ ക്ലാസിനാവശ്യമായ സ്റ്റുഡിയോ, അധ്യാപകരുടെ വേതനം എന്നിവക്കും പണം ആവശ്യമാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഒരു ഗഡു ഫീസ് പോലും അടക്കാത്തവരെ ഡീലിങ്ക് ചെയ്തത്. രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. രക്ഷിതാക്കൾ നേരിെട്ടത്തി പ്രിൻസിപ്പലിനെ കണ്ട് ഇളവ് ആവശ്യപ്പെട്ടാൽ അനുവദിക്കാമെന്ന് മാനേജ്മൻെറ് അറിയിച്ചതാണ്. എന്നാൽ, അതിനു തയാറാവാതെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നത് മറ്റു ലക്ഷ്യങ്ങൾ മുന്നിൽകണ്ടാണ്. പ്രിൻസിപ്പൽ വി.പി. ഷാഹിറ ഭാനു, സെക്രട്ടറി പി.എസ്. ഹസൻ കോയ, ജോയൻറ് സെക്രട്ടറി ബി.വി. ജാഫർ ബറാമി, പി.ടി.എ. പ്രസിഡൻറ് മുഹമ്മദ് ഹാഫിസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.