ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണം -എൻ.ജി.ഒ അസോ.

കോഴിക്കോട്: സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയായ അഞ്ചു​ ഗഡു ക്ഷാമബത്തയും ശമ്പള പരിഷ്കരണം നീളുന്ന സാഹചര്യത്തിൽ ഇടക്കാലാശ്വാസവും ഉടൻ അനുവദിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. വിനോദ് കുമാർ ആവശ്യപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ നേതൃത്വത്തിൽ സിവിൽ സ്​റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ട്രഷറർ. കെ.കെ. പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. ദിനേശൻ മുഖ്യപ്രഭാഷണം നടത്തി. എൻ.ടി. ജിതേഷ്, ബി.എൻ. ബൈജു, ടി. സിജു, മുരളീധരൻ കന്മന, മധു രാമനാട്ടുകര, രഞ്ജിത്ത് ചോമ്പാല, എൻ.പി. രഞ്ജിത്ത്, കെ.വി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പടം...ngo asso എൻ.ജി.ഒ അസോസിയേഷൻ സിവിൽ സ്​റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. വിനോദ് കുമാർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.