കാലംതെറ്റി കനത്ത മഴ; നെൽകൃഷി കണ്ണീരിൽ മ​ുങ്ങി

കൊയിലാണ്ടി: കാലം തെറ്റി പെയ്ത കനത്ത മഴ നെൽകർഷകരെ കണ്ണീരിലാഴ്ത്തി. ഏക്കർ കണക്കിന് പാടങ്ങളിലെ നെല്ലുകളാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ നശിച്ചത്. കക്കുളം പാടശേഖരത്തിൽ മാത്രം 30 ഏക്കർ സ്ഥലത്തെ നെൽകൃഷി നശിച്ചു. കൊയ്​ത്തിനു പാകമായി വരുന്ന നെല്ലുകളാണ് നശിച്ചത്. മകരത്തിൽ കൊയ്ത്ത് നടക്കേണ്ട നെൽകൃഷിക്കാണ് കാര്യമായ നഷ്​ടം സംഭവിച്ചത്. കർഷകർക്ക് അർഹമായ നഷ്​ടപരിഹാരം നൽകണമെന്ന് കേരള കർഷകസംഘം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.