ജനപ്രതിനിധികൾക്ക് സ്വീകരണം

തിരുവമ്പാടി: ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, തിരുവമ്പാടി പഞ്ചായത്ത് അംഗങ്ങൾക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്വീകരണം നൽകി. കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ്​ ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കെ.എ. അബ്​ദുറഹ്മാൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, വി.പി. ജമീല, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ബിജു എണ്ണാർമണ്ണിൽ സംസാരിച്ചു. ജനുവരി 17ന് നടക്കുന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ, കോവിഡ് വാക്സിനേഷൻ എന്നിവക്കുള്ള പഞ്ചായത്തുതല കമ്മിറ്റികൾ രൂപവത്​കരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തി​‍ൻെറ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുക്കം സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ കെ.പി. അബ്​ദുള്ള, കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി. അബ്​ദുറഹ്മാൻ എന്നിവർ വിശദീകരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. കെ. നിഖില സ്വാഗതവും ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.