തിരുവള്ളൂർ: ബുധനാഴ്ച വൈകീട്ടുണ്ടായ മിന്നലിൽ തിരുവള്ളൂരിൽ മൂന്നു വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ഒരാൾക്ക് മിന്നലേറ്റ് പരിക്കേൽക്കുകയും ചെയ്തു. മീത്തലെ ആവണക്കണ്ടി വിനീഷിനാണ് (39) മിന്നലേറ്റത്. വിനീഷിൻെറയും പൊന്നാരത്തുമ്മൽ ജാനു, മീത്തലെ ആവണക്കണ്ടി വിനീഷ്, നിരയിൽ ലീല എന്നിവരുടെയും വീടിനാണ് മിന്നലേറ്റ് നാശമുണ്ടായത്. ചുവരും ജനൽ, വാതിൽ പാളികളും മിന്നലേറ്റ് വിണ്ടുകീറുകയും ഇലക്ട്രോണിക് ഉപകരണങ്ങളും വയറിങ്ങും ഭാഗികമായും നശിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി, വൈസ് പ്രസിഡൻറ് എഫ്.എം. മുനീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. വിശ്വനാഥൻ, ഗ്രാമപഞ്ചായത്ത് അംഗം പ്രസിന അരു കുറുങ്ങോട്ട്, പഞ്ചായത്ത്-വില്ലേജ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.