ജെ.സി.ഐ ചികിത്സ സഹായം കൈമാറി

കൊടിയത്തൂർ: കാൻസർ രോഗം ബാധിച്ച് പ്രയാസത്തിലായ കൊടിയത്തൂർ സ്വദേശി നദിയ- അനസ് ദമ്പതികളുടെ ചികിത്സക്കായി മുക്കം ജെ.സി.ഐ സമാഹരിച്ച സഹായം കൈമാറി. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ​്​ ഷംലൂലത്ത് അനസിനാണ് ചികിത്സ സഹായം കൈമാറിയത്. വാർഡ് അംഗങ്ങളായ ടി.കെ. അബൂബക്കർ മാസ്​റ്റർ, ഫസൽ കൊടിയത്തൂർ, മജീദ് റിഹല, ജെ.സി.ഐ പ്രസിഡൻറ്​ സി.ടി. ശ്രീജിത്ത്, സെക്രട്ടറി ജിനോജ്‌ കുരുവിള, സോൺ ഓഫിസർ ആസാദ് മുക്കം, മൻസൂർ കമ്പളവൻ, അഭിലാഷ് ദാസ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.