കല്ലാച്ചി സ​ൈപ്ലകോ സൂപ്പർ മാർക്കറ്റിൽ മോഷണശ്രമം; ലോക്കർ തുറക്കാനുള്ള ശ്രമം നടന്നില്ല

നാദാപുരം: കല്ലാച്ചി മത്സ്യമാർക്കറ്റ് പരിസരത്തെ സ​ൈപ്ലകോ സൂപ്പർ മാർക്കറ്റിൽ മോഷണശ്രമം. ലോക്കർ തുറക്കാനുള്ള മോഷ്​ടാക്കളുടെ ശ്രമം വിഫലമായി. സൂപ്പർ മാർക്കറ്റി​‍ൻെറ പിറകുവശത്തെ ഷട്ടറും ഗ്ലാസും തകർത്താണ് അകത്തുകയറിയത്. കമ്പിപ്പാര ഉപയോഗിച്ച് ലോക്കറി​‍ൻെറ വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ മോഷ്​ടാക്കൾ ശ്രമം ഉപേക്ഷിച്ച് തിരിച്ചുപോയതാണെന്ന് കരുതുന്നത്. പണം സൂക്ഷിച്ച ലോക്കർ കടക്കുള്ളിൽ മറിച്ചിട്ട നിലയിലായിരുന്നു. കമ്പിപ്പാര ലോക്കറി​‍ൻെറ വാതിലിൽ കുരുങ്ങി കിടക്കുന്ന നിലയിൽ കണ്ടതോടെ ജീവനക്കാർ പൊലീസിൽ വിവരമറിക്കുകയായിരുന്നു. എസ്.ഐ ശ്രീജേഷി​‍ൻെറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധർ എത്തി മാനേജറുടെ സാന്നിധ്യത്തിൽ ലോക്കർ തുറന്ന് പരിശോധിച്ചതോടെ പണം നഷ്​ടപ്പെട്ടിട്ടില്ലെന്ന് ബോധ്യമായി. വിരലടയാള വിദഗ്ധൻ കെ. രഞ്​ജിത്തി​‍ൻെറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.