തണുപ്പ്​ വില്ലനായപ്പോൾ രാമച​ന്ദ്രൻ മാസ്​റ്റർ ചുരമിറങ്ങി

കക്കോടി: രാഷ്​ട്രീയജീവിതത്തിൽ ഏറെക്കാലവും വയനാട്ടിൽ ചെലവഴിച്ച രാമചന്ദ്രൻ മാസ്​റ്റർക്ക്​ ഇഷ്​ടമണ്ണിനെ പിരിയേണ്ടിവന്നത്​ രോഗംമൂലം. വയനാട്ടിലെ പൊതുപ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നത്​ താൻ ഏറെയിഷ്​ടപ്പെട്ട വയനാടൻ തണുപ്പുതന്നെ കാരണമായായിരുന്നു. 2016ൽ ഹൃദയസംബന്ധമായ രോഗം മൂർച്ഛിച്ചതിനാൽ​ തണുപ്പ്​ വില്ലനാകുമെന്ന ഡോക്​ടറുടെ നിർദേശപ്രകാരമാണ്​ അദ്ദേഹം മക്കൾ താമസിക്കുന്ന കോഴിക്കോട്​ കക്കോടിയി​െല പയ്യപ്പള്ളിയിലെ 'നാരായണീയ'ത്തിലേക്ക്​​ ​ താമസം മാറുന്നത്​. രണ്ടാമത്തെ മകൻ പ്രദീപ്​കുമാർ വിവാഹം കഴിച്ചത്​ കക്കോടിയിൽനിന്നായിരുന്നു. പ്രദീപ്​കുമാറും കുടുംബവും താമസം കക്കോടിയിലായതിനുപിന്നാ​െല ബിസിനസുമായി ബന്ധപ്പെട്ട്​ ഇളയമകൻ മഹേഷും കുടുംബവും കക്കോടിയിൽ താമസമാക്കി.​ ചുരമിറങ്ങിയതോടെ രാമചന്ദ്രൻ മാസ്​റ്ററുടെ രോഗാവസ്​ഥക്ക്​ ഏറെ ഗുണം ചെയ്​തെങ്കിലും കോഴിക്കോട്​ രാമചന്ദ്രൻ മാസ്​റ്ററുടെ രാഷ്​ട്രീയത്തിന്​ മെച്ചപ്പെട്ട കാലാവസ്​ഥയായിരുന്നില്ല. കക്കോടിയിൽ മക്കളോടൊ​പ്പമായിരുന്നു താമസം. ആരോഗ്യകാരണത്താൽ വയനാട്ടിൽനിന്ന്​ പോരേണ്ടിവന്നതുമൂലം രാഷ്​ട്രീയ സൗഹൃദവൃത്തം ചുരുങ്ങി രാമചന്ദ്രൻമാസ്​റ്റർ കക്കോടിയിൽ കുറച്ചകാലമായി രാഷ്​ട്രീയ ഒറ്റ​െപ്പടലിലായിരുന്നു. കോൺഗ്രസിൽ പെട്ടി തൂക്കികൾക്കു മാത്രമേ അവസരമുള്ളൂ എന്ന അദ്ദേഹത്തി​‍ൻെറ അടുത്തകാലത്തെ രാഷ്​ട്രീയ പരാമർശം പാർട്ടിയിൽ ഏറെ വിവാദമായിരുന്നു. മിസോറം ഗവർണർ പി.എസ്​. ശ്രീധരൻപിള്ള, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ എം.പി, കെ. മുരളീധരൻ എം.പി, കെ. സുധാകരൻ എം.പി, കോഴിക്കോട്​ മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ. പ്രദീപ്​കുമാർ, പുരുഷൻ കടലുണ്ടി എം.എൽ.എ, കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ എം.പി വി.എസ്​. വിജയരാഘൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്​മണ്യൻ, ഡി.സി.സി പ്രസിഡൻറ്​ രാജീവൻ മാസ്​റ്റർ, പി.എം. നിയാസ്​, കെ.പി. അനിൽകുമാർ എം.എൽ.എ, സി.കെ. ശശീന്ദ്രൻ എം.എൽ.എ, കെ.കെ. അബ്രഹാം, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, കാനത്തിൽ ജമീല, ചേളന്നൂർ ​ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡൻറ്​ കെ.പി. സുനിൽകുമാർ, കക്കോടി ഗ്രാമപഞ്ചായത്ത്​ ​പ്രസിഡൻറ്​ കെ.പി. ഷീബ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി എ.ഡി.എം റോഷ്​നി നാരായണൻ റീത്ത്​ സമർപ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ്​ ചെന്നിത്തല​, എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ എന്നിവർ അനുശോചനമറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.