ഗ്യാസ് കിട്ടാനില്ല: ഓട്ടോ കെട്ടിവലിച്ച് പ്രതിഷേധം

വടകര: ഗ്യാസ് ഓട്ടോകള്‍ക്ക് ഇന്ധനം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുക, പയ്യോളിയിലെ പൂട്ടിക്കിടക്കുന്ന എല്‍.പി.ജി പമ്പ് ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഐ.എന്‍.ടി.യു.സി, എസ്.ടി.യു സംയുക്തമായി വടകര ഹെഡ് പോസ്​റ്റ്​ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. ഒരു മാസത്തിലേറെയായി വടകര താലൂക്കിലെ വിവിധ ഭാഗങ്ങളിലുള്ള 500 എല്‍.പി.ജി ഓട്ടോകള്‍ ഇന്ധനം ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍വിസ് നിര്‍ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ധര്‍ണ. താഴെ അങ്ങാടിയിലെ ഓവര്‍ബ്രിഡ്ജ് പരിസരത്തുനിന്നും ഓട്ടോ കെട്ടിവലിച്ചുകൊണ്ടുള്ള പ്രകടനം വടകര ഹെഡ് പോസ്​റ്റ്​ ഓഫിസിനു മുന്നിലെത്തുകയായിരുന്നു. എസ്.ടി.യു സംസ്ഥാന നേതാവ് ഇ.ടി.പി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ഓട്ടോ സെക്​ഷന്‍ പ്രസിഡൻറ്​ കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ മജീദ് അറക്കിലാട്, സജീവന്‍ കോഴിക്കോട്, സദാനന്ദന്‍, അനസ്, പ്രദീപന്‍ അരൂര്‍, രാജന്‍ അരൂര്‍, അബ്​ദുൽ റസാഖ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ഐ. ഷാജി, എ.വി. റഹീം, വി. ആസിഫ്, സുരേന്ദ്രന്‍ കക്കൊക്കര, ഇസ്മായില്‍, അഭിലാഷ് മാക്കൂല്‍, പി.കെ. ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.