പുസ്തകങ്ങൾ നൽകി

കൊടിയത്തൂർ: അക്ഷരം സമ്പൂർണ ഗൃഹ ലൈബ്രറി എന്ന പേരിൽ ജി.എം.യു.പി സ്കൂൾ നടപ്പാക്കുന്ന പദ്ധതിയിലേക്ക് കല-സാംസ്കാരിക യുവജന സംഘടനയായ മാഞ്ചസ്​റ്റർ നൂറ്റമ്പതിലേറെ പുസ്തകങ്ങൾ നൽകി. ക്ലബ് പ്രസിഡൻറ്​ ലായിഖ് വലിയതൊടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ ഷംലൂലക്ക്​ പുസ്തകങ്ങൾ കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കരീം പഴങ്കൽ, അംഗങ്ങളായ ടി.കെ. അബൂബക്കർ, ഫസലുറഹ്മാൻ, റിയാസ്, ആയിഷ പാറക്കൽ, പി.ടി.എ പ്രസിഡൻറ്​ എ.പി. മുജീബ് റഹ്മാൻ, എസ്.എം.സി ചെയർമാൻ ഉമർ പുതിയോട്ടിൽ, കെ.പി. അബ്​ദുറഹിമാൻ, ഹെഡ്​മാസ്​റ്റർ കെ.കെ. മുഹമ്മദ്, കെ. നാസർ മാസ്​റ്റർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.