ഓമശ്ശേരി: കാലം തെറ്റിയുള്ള കാലവർഷം കർഷകരെ ബാധിക്കുന്നു. തുലാവർഷം സമയത്തു പെയ്യാതെ വൈകി ആരംഭിച്ചിരിക്കുകയാണ്. വൃശ്ചികം, ധനു മാസങ്ങളിലെ മരംകോച്ചുന്ന കുളിര് ഇത്തവണയില്ല. നവംബറിൽ അവസാനിക്കാറുള്ള തുലാവർഷ മഴ വൈകി ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. തണുപ്പിൻെറ കുറവും മഴയുടെ ആവർത്തനവും കാരണം ഇത്തവണ ചക്ക, മാങ്ങ, കശുവണ്ടി തുടങ്ങിയ ഫലങ്ങളില്ല. കഴിഞ്ഞവർഷം ലോക്ഡൗൺ കാലത്ത് സാധാരണക്കാർക്ക് ചക്ക ഏറെ ഉപകാരപ്രദമായിരുന്നു. ഇത്തവണ അപൂർവമായേ ചക്ക വിരിഞ്ഞിട്ടുള്ളൂ. മാവ് പലതവണ പൂവിട്ടെങ്കിലും വെയിൽ മൂലം കരിഞ്ഞും മഴയെ തുടർന്ന് കൊഴിഞ്ഞും പോയി. മാങ്ങക്ക് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് കാലാവസ്ഥ വ്യതിയാനംമൂലം ഉണ്ടായത്. ഇന്നലെ മലയോര മേഖലയിൽ ഇടിയോടുകൂടിയ മഴയാണ് പെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.