കോഴിക്കോട്: സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുന്ന കേന്ദ്ര നിയമ ഭേദഗതി ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യോഗ തീയതി തീരുമാനിച്ചിട്ടില്ല. കോൺഗ്രസും ബി.ജെ.പിയും അടക്കമുള്ള കക്ഷികൾ സർക്കാറിനോട് യോജിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചർച്ച കൂടാതെയാണ് ബാങ്കിങ് െറഗുലേഷൻസ് ആക്ട് കൊണ്ടുവന്നത്. ശക്തമായ സഹകരണ പ്രസ്ഥാനമാണ് കേരളത്തിലുള്ളത്. ഇതിനെ തകർക്കാൻ ലക്ഷ്യംെവച്ചാണ് കേന്ദ്ര നിയമം. സഹകരണ ബാങ്കുകളുടെ അടിത്തറ തകർക്കുന്ന നിയമം അംഗീകരിക്കില്ല. സഹകരണ നിയമമനുസരിച്ചാണ് സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്. റിസർവ് ബാങ്കിൻെറ കൈപ്പിടിയിൽ ഒതുക്കാനുള്ള നീക്കം ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.